പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വൻ വർധന

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ നാടുകളിക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വിദേശികളുടെ പണമയക്കലുകളില്‍ 19.26 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പകുതിയിലാണ് പ്രവാസികളുടെ റെമിറ്റന്‍സില്‍ വര്‍ദ്ധനവുണ്ടായത്. 2020ല്‍ 149.69 ബില്യന്‍ റിയാലാണ് സൗദി അറേബ്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയച്ചത്. 2019ല്‍ ഇത് 125.53 ബില്യന്‍ റിയാലായിരുന്നു.

Top