കോഴിയിറച്ചി വിലയില്‍ വന്‍വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയര്‍ന്നു. ബക്രീദിനോട് അനുബന്ധിച്ചാണ് ഈ വിലകയറ്റം രൂക്ഷമായിരിക്കുന്നത്. 165 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയര്‍ന്നത്. നാളെ പെരുന്നാള്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതാണ് ഇടനിലക്കാര്‍ വില ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയര്‍ന്നത്. 100 രൂപയില്‍ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയര്‍ന്നു. എന്നാല്‍ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വില കുതിച്ച് ഉയര്‍ന്ന് 165 ല്‍ എത്തുകയായിരുന്നു.

കോഴി കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 140 രൂപയ്ക്കാണ് ഇറച്ചിക്കോഴി ലഭിക്കുന്നത്. ഇതിനൊപ്പം ലോഡിംഗ് കൂലിയും ലാഭവും ചേര്‍ന്ന് കച്ചവടക്കാര്‍ വില്‍ക്കുന്നത് 165 രൂപയ്ക്ക്.

Top