15 ദിവസം കൊണ്ട് യുപിഐ ഇടപാടുകളില്‍ വന്‍ വളര്‍ച്ച

മുംബൈ: യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളുടെ എണ്ണം ഒക്ടോബര്‍ മാസം 1.01 ബില്യണിന് മുകളിലെത്തി. തുടര്‍ച്ചയായ 10% വര്‍ധനയാണ് യുപിഐ ഇടപാടുകളില്‍ ദൃശ്യമായത്, ഒക്ടോബര്‍ ആദ്യ 15 ദിവസങ്ങളിലെ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്.

ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം, ഈ ഇടപാടുകളുടെ ആകെ മൂല്യം 19.19 ബില്യണ്‍ രൂപയാണ്. ഒരു മാസം മുമ്പ് ഇതേ കാലയളവില്‍ ഇത് 17.57 ബില്യണ്‍ രൂപയായിരുന്നു.

‘കൊവിഡ് പകര്‍ച്ചവ്യാധി രൂക്ഷമായതോടെ ആളുകള്‍ കൂടുതല്‍ സമയം വീട്ടില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചതാണ്, ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്റര്‍ഫേസിന് ഗുണകരമായത്. യുപിഐ ഇടപാടുകള്‍ ഇപ്പോള്‍ എല്ലാ റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെയും മൂല്യത്തിന്റെ നാലിലൊന്ന് വരും. ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ യുപിഐ ഒരു ബില്യണ്‍ ഇടപാടുകള്‍ കടക്കുന്നതില്‍ അതിശയിക്കാനില്ല, ”സര്‍വത്ര ടെക്‌നോളജീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മന്ദര്‍ അഗാഷെ ലൈവ് മിന്റിനോട് പറഞ്ഞു.

2016 ല്‍ സമാരംഭിച്ചതിനുശേഷം, യുപിഐ ഒരു ജനപ്രിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായി മികച്ച വളര്‍ച്ച കൈവരിച്ചു.

Top