വന്‍ സ്വര്‍ണവേട്ട; തെരച്ചിലിനൊടുവില്‍ കണ്ടെടുത്തത് 43 കിലോ സ്വര്‍ണ ബിസ്‌കറ്റ്

ഇംഫാല്‍: മണിപ്പൂരില്‍ റവന്യു ഉന്റലിജന്റിസിന്റെ നേതൃത്വത്തില്‍ വന്‍സ്വര്‍ണക്കടത്ത് പിടികൂടി. 21 കോടി വിലവരുന്ന 43 കിലോ സ്വര്‍ണ ബിസ്‌ക്കറ്റാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇന്റലിജന്റ്‌സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് 18 മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇംഫാല്‍ നഗരത്തില്‍വെച്ച് രണ്ടുപേര്‍ സഞ്ചരിച്ച കാര്‍ പിടികൂടിയത.

കാറില്‍ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍. 260 വിദേശ നിര്‍മിതസ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

വാഹനം മുമ്പും സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 67 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കൊവിഡ് ലോക്ക്ഡൗണിനിടയിലും മ്യാന്മര്‍ അതിര്‍ത്തി വഴി സ്വര്‍ണക്കടത്ത് തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

Top