കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

ണ്ണൂർ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു പേരില്‍ നിന്നായി 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 1714 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ്ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ വന്നത്. 53 ലക്ഷം രൂപയോളം വില വരുന്ന1038 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. നാദാപുരം സ്വദേശി ആഷിഖ് ഇന്‍ഡിഗോ വിമാനത്തിലാണ് കണ്ണൂരിലെത്തിയത്. 32 ലക്ഷം രൂപയിലധികം വില വരുന്ന 676 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി.

Top