കരിപ്പൂർ വിമാനത്താവളത്തിൽ 22 ലക്ഷം രൂപയുടെ വൻ സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ദുബായില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ (31) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.

Top