മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വീട് വളഞ്ഞ് അറസ്റ്റ്

മലപ്പുറം: മലപ്പുറത്ത് പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. ചെമ്മങ്കടവ് താമരകുഴിയില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടില്‍ വീട്ടില്‍ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോണ്‍ വില്ല വീട്ടില്‍ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ് പൊലീസ് നടത്തിയ റെയിഡിലാണ് 20.5 കിലോ കഞ്ചാവ് പിടികൂടിയത്. മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുല്‍ ബഷീര്‍, മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്‌ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് താമരക്കുഴിയിലുള്ള പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വില്‍പ്പന നടത്താന്‍ ഒരുക്കം നടത്തുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലാകുന്നത്. ഒന്നാം പ്രതി പാലോളി ഇബ്രാഹിം പേരില്‍ നേരത്തെ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസിലെ പ്രതിയാണ്.

മലപ്പുറം ഡിവൈഎസ്പി പി അബ്ദുല്‍ ബഷീര്‍, മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, മലപ്പുറം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിഷില്‍, എന്നവരെ കൂടാതെ എസ്‌ഐമാരായ സന്തോഷ് , തുളസി, ഗോപി മോഹന്‍, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്സല്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐകെ ദിനേഷ്, പി സലീം, ആ ഷഹേഷ്, കെകെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Top