ജിദ്ദ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടിത്തം: മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടിത്തം. ആറു കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്നു പിടിച്ചത്. ഇവയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളില്‍ നിന്നും അറുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top