കാഞ്ഞിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം

ചാലക്കുടി : അതിരപ്പിള്ളി കാഞ്ഞിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവസമയം തിയറ്ററിനകത്ത് ഓപറേറ്റര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ക്കില്‍ നിരവധി സന്ദര്‍ശകരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

തീയറ്ററിലെ സ്‌ക്രീന്‍, ഇരിപ്പിടങ്ങള്‍, പ്രൊക്ടറുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. ചാലക്കുടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.

Top