കൊച്ചു സിനിമകളെ വമ്പന്‍ സിനിമകള്‍ വിഴുങ്ങുമോ എന്ന സംവിധായകന്റെ ആശങ്ക വൈറലാവുന്നു.
‘ബോബി’ എന്ന തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ഷെബി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
നിര്‍മാതാവും നടനുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ‘ബോബി’.
ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
നല്ല അഭിപ്രായം നേടിയ സിനിമയെ വൻ സിനിമകൾ വിഴുങ്ങുമോ എന്നതാണ് സംവിധായകന്റെ ആശങ്ക. ഇതിനെ കുറിച്ചാണ് ഷെബിൻ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.
ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
‘ബോബി പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകളിൽ പോയിരുന്നു.പടം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. എന്നാൽ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമെന്നാണ് കാണുന്നവർ പറയുന്നത്.ഏതായാലും കാണാനുള്ളവർ പെട്ടെന്ന് ചെന്ന് കാണണം. 24 ന് വലിയൊരു തമിഴ് പടത്തിന്റെ റിലീസുണ്ട്.ഞങ്ങളുടേതു പോലുള്ള കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നു.ഇപ്പോത്തന്നെ പലയിടത്തും ബോബിയുടെ പോസ്റ്ററിനു മീതെ ആ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിച്ചു തുടങ്ങി.ഏതാനും ദിവസം കൂടെ ഞങ്ങളൊരു ജീവന്മരണ പോരാട്ടത്തിലാണ്. പ്രിയ സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് സിനിമ കണ്ട് പിന്തുണയ്ക്കുക.’
സുഹ്‌റ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഗീര്‍ ഹൈദ്രോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍, അജു, ധര്‍മജന്‍, നോബി തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.
എസ് രമേശന്‍ നായര്‍, ഹരി നാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നല്‍കിയിരിക്കുന്നു.