മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതയെന്ന് റിപ്പോര്‍ട്ട്

മെക്‌സിക്കോ സിറ്റി: വടക്കേല്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7. 1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ പ്രകമ്പനം കൊണ്ടു ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി.

ഭൂകമ്പം രാത്രിയില്‍ ആയതിനാല്‍ നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017 ല്‍ മെക്‌സിക്കോയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തിൽ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Top