തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട.; ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു

തൃശൂർ: ഒരു കോടിയിലധികം രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേർ തൃശൂർ സിറ്റി പൊലീസിന്റെ പിടിയിൽ. ആന്ധ്രയിൽ നിന്നും എത്തിച്ച ഹാഷിഷ് ഓയിൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്നുമാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.

ഇപ്പോൾ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരാണ് ഇന്നു പുലർച്ചെ 3 മണിയോടെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ച് അറസ്റ്റിലായത്.

Top