കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഏഴ് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കസ്റ്റംസ് പ്രിവന്റീവിന്റേയും സ്റ്റേറ്റ് എക്‌സൈസ് സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റേയും സംയുക്ത പരിശോധനയില്‍ ലഹരി മരുന്നുകള്‍ പിടികൂടി. എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്.

ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികള്‍ ചെന്നൈയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നത് വന്‍ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവരില്‍ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

 

Top