ബംഗളൂരുവില്‍ വന്‍ മയക്കുമരുന്നു വേട്ട; മലയാളികളുള്‍പ്പെടെ പിടിയില്‍

ബംഗളുരു: ബംഗളുരുവില്‍ വന്‍ മയക്കുമരുന്നു വേട്ട. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേരെ ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ബംഗളുരു കെആര്‍ പുരത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യന്‍ നായര്‍, ഷെജിന്‍ മാത്യു എന്നിവരാണു പിടിയിലായ മലയാളികള്‍. 44 ലക്ഷം രൂപയുടെ ലഹരി മരുന്നും ഇവരില്‍നിന്നു പിടിച്ചെടുത്തു.

ഇവര്‍ പ്രദേശത്തു മയക്കുമരുന്നു വില്‍പ്പന നടത്തുന്നതായി നാട്ടുകാരാണു പൊലീസിനു വിവരം നല്‍കിയത്. ഇവരില്‍ നിന്നും നാലു കിലോ ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു.

Top