കാനഡയില്‍ ലോകത്തിലെ ഏറ്റവും വലിയ വജ്രം ലഭിച്ചു; 552 കാരറ്റ്

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രം കാനഡയില്‍. വടക്കന്‍ കാനഡയിലെ ഖനിയില്‍ നിന്നാണ് 552 കാരറ്റ് വജ്രം കണ്ടെടുത്തത്. മഞ്ഞ നിറത്തിലുള്ള അപൂര്‍വ ഇനത്തില്‍ പെട്ട വജ്രത്തിന് കോഴിമുട്ടയുടെ വലുപ്പമുണ്ട്. മഞ്ഞുമൂടിയ ഡയവിക് എന്ന ഖനിയില്‍ നിന്ന് ഒക്‌ടോബറിലാണ് വജ്രം ഖനനം ചെയ്ത് പുറത്തെടുത്തത്.

മുമ്പും ഈ ഖനിയില്‍ നിന്ന 187.7 കാരറ്റ് വജ്രം ലഭിച്ചിരുന്നു.ഇത് പയര്‍ എന്നാണ് അറിയപ്പെടുന്നത്. അതിനേക്കാള്‍ മീന്നിരട്ടി വലിപ്പമുണ്ട് പുതിയതായ് കണ്ടെത്തിയതിന്. അതിന്റെ മൂല്യം കണക്കാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡൊമീനിയന്‍ എന്ന കമ്പനിയാണ് ഈ മേഖലയില്‍ ഖനനം നടത്തുന്നത്. 30 വലിയ വജ്രങ്ങളാണ് ഇതുവരെ കുഴിച്ചെടുത്തത്. 1905ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ലഭിച്ച 3106 കാരറ്റ് കള്ളിനന്‍ ആണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുത്. ചെറുകഷണങ്ങളാക്കി മാറ്റിയ ഈ വജ്രം ഇപ്പോള്‍ ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ചിരിക്കയാണ്.

Top