പാലക്കാട് വന്‍ ലഹരി വേട്ട; 15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വന്‍ ലഹരി വേട്ട.15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ ഷെബീര്‍ അലി, സലീം എന്നിവര്‍ പൊലീസ് പിടിയിലായി. വടക്കന്‍ കേരളത്തില്‍ പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്ത ശേഷമാണ് മണ്ണാര്‍ക്കാട് എത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൈസൂരില്‍ നിന്നും പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംശയം തോന്നാതിരിക്കാന്‍ ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പായ്ക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

Top