വന്‍ കഞ്ചാവ് വേട്ട; 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: കഞ്ചിക്കോട് ആലാമരത്ത് 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി രാജേഷ് (24) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (24) ബസ്സിലെ ജനല്‍ വഴി ചാടി രക്ഷപ്പെട്ടു.

പാലക്കാട്, കഞ്ചിക്കോട്, ആലംകടവ് പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചിക്കോട് ഭാഗത്തേക്ക് ആസാമില്‍ നിന്നും വരുകയായിരുന്ന ബസ്സില്‍ നിന്നും കഞ്ചാവ് പിടി കൂടിയത്.

പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ അരക്കോടിയോളം രൂപ വില വരും. ചാടിപ്പോയ പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് സംഘം അറിയിച്ചു.

 

Top