വയനാട്ടിൽ വൻ കഞ്ചാവ് വേട്ട

Ganja hunt

യനാട്: വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. വിപണിയില്‍ ഒരു കോടിയോളം രൂപവില വരുന്ന കഞ്ചാവാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ എക്‌സൈസ് അറസറ്റ് ചെയ്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍ വയനാട് മുത്തങ്ങ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വന്‍ ലഹരിക്കടത്ത് സംഘത്തെ വലയിലാക്കാനായത്.

Top