തിരൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: തിരൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. 230 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ സ്വദേശി മനോഹരന്‍, ചാലക്കുടി സ്വദേശി ബിനേഷ്, തൃശൂര്‍ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ലോറിയില്‍ കടത്താന്‍ ശമിച്ച കഞ്ചാവ് ചമ്രവട്ടം നരിപറമ്പില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ടോറസ് ലോറിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

 

 

Top