തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; കോയമ്പത്തൂര്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചാക്കയില്‍ 100 കിലോ കഞ്ചാവുമായി കോയമ്പത്തൂര്‍ സ്വദേശി പിടിയില്‍. മുഹമ്മദിനെ (59) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.

ചാക്ക പാലത്തിന് സമീപത്തു നിന്നാണ് കഞ്ചാവുമായി മുഹമ്മദിനെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പേട്ട സിഐ എം.സുധിലാല്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട അതിനിടെ പൂജപ്പുരയില്‍ നിന്ന് എട്ടു കിലോഗ്രാം കഞ്ചാവും പിടികൂടി. സംഭവത്തില്‍ പൂജപ്പുര സ്വദേശി ശ്രീറാം ( 23) ആണ് പിടിയിലായിട്ടുണ്ട്.

Top