കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ അറസ്റ്റില്‍

Ganja hunt

കോഴിക്കോട്: കോഴിക്കോട് കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്. പൊലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്.

മഹാരാഷ്ട്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായ നിസാമിന്റെ മൊഴി. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top