സ്റ്റൈലിഷ് രംഗങ്ങളുമായി മോഹന്‍ലാല്‍; ‘ബിഗ് ബ്രദറി’ന്റെ രണ്ടാം ട്രയ്‌ലര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ന്റെ രണ്ടാം ട്രയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ആക്ഷന്‍രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രയ്‌ലര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.

Top