സംഗീത വിരുന്നൊരുക്കി ബിഗ് ബ്രദര്‍ ടീം; ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് ദര്‍ബാര്‍ ഹാളില്‍ വച്ച് നടക്കുകയാണ്.

ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി സംഗീത നിശയാണ് ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാല്‍ പാട്ട് പാടുന്നുണ്ട്. ഇക്കാര്യം അറിയിച്ചത് സംഗീത സംവിധായകന്‍ ദീപക് ദേവന്‍ ആണ്. ദീപക് ദേവിന്റെ ലൈവ് സംഗീത നിശയും അരങ്ങേറും.

2018 ലാണ് മോഹന്‍ലാലിനോട് സിദ്ദിഖ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ഹണി റോസ്, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ജിത്തു ദാമോധറാണ്.

 

Top