ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണില്‍ ടിക് ടോക് താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് ആരാധകര്‍

ലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഒന്നാം സീസണ്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഷോയുടെ രണ്ടാമത്തെ സീസണ്‍ വരുന്ന വിവരവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസില്‍ ഹോസ്റ്റായി എത്തുന്നത്.

മത്സരാര്‍ത്ഥികള്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ഈ വര്‍ഷം അവസാനത്തോടെ അടുത്ത സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഏഷ്യാനെറ്റിന്റെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ മത്സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കും ഒരുക്കിയിട്ടുണ്ട് ചാനല്‍. കമന്റുകളില്‍ ഏറെ ആവര്‍ത്തിക്കപ്പെട്ടൊരു പേര് ടിക് ടോക് താരമായ അഖില്‍ സറിന്റേതാണ്.

നിരവധി പേരാണ് അഖില്‍ സറിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടിക് ടോക് താരം ഫുക്രുവിന്റെ പേരും കമന്റുകളില്‍ ഉയരുന്നുണ്ട്. ബഡായി ബംഗ്ലാവ് താരം ആര്യ, റഹ്ന ഫാത്തിമ എന്നിവര്‍ ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ത്ഥികളായി ഉണ്ടാവും എന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിതീകരണമൊന്നും ചാനലിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Top