ലെബനിൽ വൻ സ്ഫോടനം;ഒരു പ്രദേശം തന്നെ ഇല്ലാതായി !

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ തുറമുഖത്തിന് സമീപം വെയര്‍ഹൗസിലും പരിസരത്തും വന്‍ സ്‌ഫോടന പരമ്പര. നഗരത്തിലെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പൊട്ടിത്തെറിക്കു പിന്നാലെ നിരവധി പേര്‍ മരണപ്പെട്ടതായാണ് വിവരം. എത്രപേര്‍ മരിച്ചുവെന്നതില്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വെയര്‍ഹൗസില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുക ആയിരുന്നെന്നാണു വിവരം. പൊട്ടിത്തെറിക്കു കാരണം എന്താണെന്നു വ്യക്തമല്ല. എന്തുതരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് വെയര്‍ഹൗസില്‍ ഉണ്ടായിരുന്നതെന്നും പുറത്തുവന്നിട്ടില്ല. പരുക്കേറ്റവരും നഷ്ടങ്ങളും വളരെ കൂടുതലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top