ഫ്‌ളിപ്പ്കാര്‍ട്ടില്‍ 90 ശതമാനം വരെ വിലക്കുറവില്‍ ‘ബിഗ് ബില്ല്യന്‍ ഡേയ്‌സ്’

ഫ്‌ളിപ്പ്കാര്‍ട്ടില്‍ സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്ല്യന്‍ ഡേയ്‌സ്.

മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ 90 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇഎംഐ സൗകര്യം, നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ബിഗ് ബില്ല്യന്‍ ഡേയ്‌സില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

എന്നാല്‍ ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പകുതി വിലയ്ക്ക് ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കുമെന്നും സൂചനയുണ്ട്.

Top