ബിഗ് ബാഷ് മത്സരം ; മെല്‍ബേണ്‍ സ്റ്റാര്‍സിനു മികച്ച വിജയം

Melbern Stars

മെൽബൺ: ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. 167 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന റെനഗേഡ്‌സിനു 144 റണ്‍സ് മാത്രമാണ് നേടാനായത്. 26 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയും 23 റണ്‍സ് വീതം നേടിയ മുഹമ്മദ് നബി, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവരുമാണ് സ്റ്റാര്‍സിനായി റണ്‍സ് നേടിയത്.

23 റണ്‍സിന്റെ ജയമാണ് സ്റ്റാര്‍സ് ഇന്ന് സ്വന്തമാക്കിയത്. ജാക്ക് കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനു പുറമേ ഡാനിയല്‍ വോറല്‍ നായകന്‍ ജോണ്‍ ഹേസ്റ്റിംഗ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ജെയിംസ് ഫോക്‌നര്‍, ഇവാന്‍ ഗുല്‍ബിസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചു.



Related posts

Back to top