എ​ച്ച്​ 1 ബി ​വി​സ​; പ​ങ്കാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ ഇ​ട​വേ​ള കു​റ​ക്കാ​നൊ​രു​ങ്ങി ബൈ​ഡ​ൻ

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ എ​ച്ച്​ 1 ബി ​വി​സ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​ലെ ഇ​ട​വേ​ള കു​റ​ക്കാ​നൊ​രു​ങ്ങി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. നി​ര​വ​ധി ഇ​ന്തോ-​അ​മേ​രി​ക്ക​ൻ യു​വ​തി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്.

നി​ല​വി​ൽ തൊഴിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്.ഈ ​കാ​ത്തി​രി​പ്പ്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ യു.​എ​സ്​ ഭ​ര​ണ​കൂ​ട​ത്തിന്റെ തീ​രു​മാ​നം. എ​ച്ച്​ 1 ബി ​വി​സ​ക്കാ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക്​ യു.​എ​സ്​ അ​നു​വ​ദി​ക്കു​ന്ന തൊ​ഴി​ൽ വി​സ​യാ​ണ്​ എ​ച്ച്​ 4 വി​സ.ഒ​ബാ​മ ഭ​ര​ണ​കൂ​ട​മാ​ണ്​ ഇ​ത്ത​ര​മൊ​രു വി​സ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

 

Top