ട്വിറ്ററിൽ ട്രെൻഡിങ്ങായി ബൈഡന്റെ ‘ഇൻഷാ അല്ലാഹ്’

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ അറബിക് വാക് പ്രയോഗം ട്വറ്ററിൽ ട്രെൻഡിംഗ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തിൽ ഡോണൾഡ് ട്രംപ് നികുതി അടച്ചിട്ടില്ലെന്ന വിഷയവുമായി നടന്ന ചർച്ചയിലാണ് ‘ഇൻഷാ അല്ലാഹ്’ എന്ന പ്രയോഗം ബൈഡൻ ഉപയോഗിച്ചത്. ദൈവത്തിന്റെ ഇച്ഛ പോലെ എന്നാണ് ‘ഇൻഷാ അള്ളാഹ്’ എന്ന വാക്കിന് അർത്ഥം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഡോണൾഡ് ട്രംപെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. താൻ നികുതി വെട്ടിച്ചെന്ന ബൈഡന്റെ ആരോപണം ട്രംപ് നിഷേധിച്ചു. ലക്ഷങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. കൊവിഡിനെ നേരിടാൻ ട്രംപ് സർക്കാരിന് ശരിയായ പദ്ധതികളില്ലെന്ന് ജോ ബൈഡൻ ആരോപിച്ചപ്പോൾ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രംപ് പറഞ്ഞു.

Top