ഡിസംബറോടെ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങാനാകുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മഹാമാരിക്കുള്ള വാക്‌സിനേഷന്‍ ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ തുടങ്ങാനാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വളരെ വേഗത്തില്‍ വാക്‌സിന്‍ തയാറാക്കിയതും വിതരണ സജ്ജമാക്കിയതും അഭിമാനാര്‍ഹമായ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, വാക്‌സിന്റെ വിതരണം സംബന്ധിച്ച് സമഗ്ര പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും അതിലൂടെ മാത്രമേ രാജ്യത്തെ എത്രയും വേഗം രോഗമുക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബൈഡന്‍ പറഞ്ഞു.

Top