ദീപാവലി ആശംസകൾ അറിയിച്ച് `പണി´ കിട്ടി ബൈഡൻ

ന്യൂയോർക് ; ഇന്ത്യക്കാർക്ക് ദീപാവലി ആശംസിച്ച് ട്വീറ്റ് ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ബൈഡന്. ദീപാവലിക്ക് സാൽ മുബാറക് ആശംസിച്ചതാണ് ചിലരെ പ്രകോപിച്ചത്. ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്ക്, ഞാനും ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെ പുതുവർഷത്തിൽ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയട്ടെ. സാൽ മുബാറക്’– എന്നാണ് ബൈഡൻ ട്വീറ്റ് ചെയ്തത്.

സാൽ മുബാറകിന്റെ അർഥമറിയാതെ ചിലർ ഏറ്റുപിടിച്ചതോടെയാണ് ട്വീറ്റ് വിവാദമായിരിക്കുന്നത്. സാൽ മുബാറക് ഇസ്‌ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തിൽ ആശംസിച്ച് ശരിയായില്ലെന്നും പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തി.

Top