ഇസ്രയേലിനെയും യുക്രെയ്‌നെയും താരതമ്യം ചെയ്ത് ബൈഡന്‍

ഹമാസ് ആക്രമണത്തെയും യുക്രെയ്നില്‍ റഷ്യ നടത്തുന്ന അധിനിവേശങ്ങളെയും താരതമ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗം. ലോകത്തിനു വെളിച്ചമായി നില്‍ക്കാനുള്ള അമേരിക്കക്കാരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു.

ഇസ്രയേലിനും യുക്രെയ്നും പിന്തുണ നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും അത് രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാമിക വിരുദ്ധതയ്ക്കും സെമിറ്റിക് വിരുദ്ധതയ്ക്കുമുള്ള താക്കീതാകണമെന്നും ബൈഡന്‍ പറഞ്ഞു. അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ബൈഡന്റെ 15 മിനുട്ട് നീണ്ടുനിന്ന പ്രസംഗം വോട്ടര്‍മാര്‍ക്കും റിപ്പബ്ലിക്കന്‍ വിഭാഗക്കാര്‍ക്കും അമേരിക്ക ആര്‍ക്കൊപ്പമാണെന്ന വ്യക്തത നല്‍കാന്‍ കൂടിയുള്ളതാണ്. ഗാസയിലേക്ക് ഇസ്രായേല്‍ കടന്നുകയറുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ബൈഡന്‍ നടത്തിയ ഈ താരതമ്യം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

‘ഹമാസും പുട്ടിനും മുന്നോട്ടുവയ്ക്കുന്നത് വ്യത്യസ്ത തരം വെല്ലുവിളികളാണ്. പക്ഷേ അവര്‍ ഒരുപോലെ പങ്കുവയ്ക്കുന്ന കാര്യം, അയല്‍സമൂഹങ്ങളെ ഇല്ലായ്മ ചെയ്യണം എന്ന ചിന്തയാണ്,’ റെസല്യൂട്ട് ഡെസ്‌കിലിരുന്ന് ബൈഡന്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടശേഷം, നിരവധി തിരിച്ചടികള്‍ക്കും ഒടുവില്‍ ഗാസയിലെ ഹോസ്പിറ്റല്‍ ആക്രമത്തിനും ശേഷമാണ് ബൈഡന്‍ ഇത് പറയുന്നത്.

Top