പാക്കിസ്ഥാന്‍ മതേതര രാജ്യമായി മാറിയാലേ ഇന്ത്യയുമായി ബന്ധം ഉണ്ടാകൂ; ബിബിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാകണമെങ്കില്‍ പാക്കിസ്ഥാന്‍ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം നിലനിര്‍ത്തുന്നതിന് ചര്‍ച്ചയും സംവാദവും നടത്താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

‘പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രം ആണ് ഉണ്ടാക്കിയത്. ഇന്ത്യയുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഒരു മതേതര രാജ്യമായി വികസിക്കണം. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതുപോലെ പാക്കിസ്ഥാനും മാറുകയാണെങ്കില്‍ അവര്‍ക്ക് ഇന്ത്യയുമായുള്ള സൗഹാര്‍ദത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന പാക്കിസ്ഥാന്റെ അവകാശവാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഭീകരവാദവും സമാധന ചര്‍ച്ചകളും ഒരുമിച്ചു പോവില്ലെന്നു തന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top