മനോഹരമായി ബൈബിള്‍ വായിക്കുന്ന മിടുക്കന്‍; കണ്ടെത്താന്‍ ശ്രമിച്ച് ജൂതന്റെ അണിയറപ്രവര്‍ത്തകര്‍

നോഹരമായി ബൈബിള്‍ വായിക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കുട്ടി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ‘ജുതന്‍’ എന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍. ജുതന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കുട്ടിയെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നത്.

ചെമ്മണ്ണൂർ മൂവീസിന്റെ ബാനറിൽ ശ്രീ. ഭദ്രൻ സംവിധാനം ചെയ്ത് സൗബിൻ നായകനാവുന്ന "ജുതൻ" സിനിമയിലേക്ക് ഈ മിടുമിടുക്കനെ ആവശ്യമുണ്ട്.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.Email : official@joothanmovie.com

Posted by Joothan on Friday, September 13, 2019

‘ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ ശ്രീ. ഭദ്രന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാവുന്ന ‘ജുതന്‍’ സിനിമയിലേക്ക് ഈ മിടുമിടുക്കനെ ആവശ്യമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടണമെന്നും കുട്ടിയെ കണ്ടുകിട്ടുന്നവര്‍ Email : official@joothanmovie.com എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കണമെന്നും അണിയറപ്രവര്‍ത്തകര്‍ കുറിച്ചു.

Top