നേപ്പാൾ -കേരള പശ്ചാത്തലത്തിൽ ബിബിൻ ജോർജ് ചിത്രം തിരി മാലി

ബിബിൻ ജോർജ്, ധർമജൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം തിരിമാലിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനു ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് എഴുതുന്നു.

https://www.facebook.com/1662007997409176/posts/2793433360933295/

കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, പി. ആർ. ഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്,

Top