എന്റെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ചപ്പോള്‍ വന്ന കമന്റ് ഒരുപാട് വേദനിപ്പിച്ചു; ബിബിന്‍ ജോര്‍ജ്

മാര്‍ഗം കളി തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ബിബിന്‍ ചിത്രങ്ങള്‍ ചെയ്യുന്നത്.

പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴയ്ക്കുന്നതുമൊക്കെയാണെന്നും ബിബില്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്റെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ അവള്‍ക്കൊപ്പമുള്ള ചിത്രം ഞാന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനടിയില്‍ വന്ന കമന്റ് എന്നെ ഏറെ വേദനിപ്പിച്ചുവെന്നും ബിബിന്‍ പറഞ്ഞു.

Top