നവീന്‍ പട്‌നായിക് വീണ്ടും ബിജു ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍

ഭൂവനേശ്വര്‍: വീണ്ടും ബിജു ജനതാദള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് . ഇത് എട്ടാം തവണയാണ് പട്‌നായിക് പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല.

അഞ്ച് ഘട്ടങ്ങളിലായാണ് ബിജെഡിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 21ന് 33 ജില്ലാ പ്രസിഡന്റുമാരെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതില്‍ 19 പേരും പുതുമുഖങ്ങളാണ്.

Top