പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഭുവനേശ്വര്‍ കുമാര്‍ എ ടീമില്‍

india

മുംബൈ: പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യ എ ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തി.

എന്നാല്‍, ചൊവ്വാഴ്ച നടന്ന ഏകദിന മത്സരത്തില്‍ ഭുവനേശ്വറിനെ കളിപ്പിച്ചില്ല.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ നാല് വിക്കറ്റ് ജയം നേടി. സ്‌കോര്‍: ഇന്ത്യ എ 37.3 ഓവറില്‍ 157ന് പുറത്ത്. ദക്ഷിണാഫ്രിക്ക 37.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159.

ഇന്ത്യ എയ്ക്കായി മലയാളിതാരം സഞ്ജു വി. സാംസണും (36 റണ്‍സ്) ദീപക് ചാഹറും (38 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.

Top