ന്യൂഡല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്റെ ദേശീയദിനത്തിലാണ് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല്‍ വാങ്ചുക്ക് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.
ഉപാധികളില്ലാത്ത സൗഹൃദത്തിനും കോവിഡ് മഹാമാരിക്കാലത്ത് ഉള്‍പ്പെടെ നല്‍കിയ സഹകരണത്തിനും ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിങ് നന്ദി പറഞ്ഞു. രാജാവ് നരേന്ദ്ര മോദിയുടെ പേര് നിര്‍ദേശിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും ഭൂട്ടാന്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.
‘ഭൂട്ടാനിലെ ജനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. താങ്കള്‍ വളരെയധികം അര്‍ഹിക്കുന്നതാണിത്. എല്ലാ ഇടപെടലുകളിലും മഹത്വവും ആത്മീയതയുമുണ്ട്. വ്യക്തിപരമായി ഈ ആദരം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്’- ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.