വിക്കി ഡോണര്‍ താരം ഭൂപേഷ് കുമാര്‍ പാണ്ഡ്യ അന്തരിച്ചു

ന്യൂഡല്‍ഹി: വിക്കി ഡോണര്‍, പരമാണു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന്‍ ഭൂപേഷ് കുമാര്‍ പാണ്ഡ്യ അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തിനു ചികിത്സയിലായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (എന്‍എസ്ഡി) ട്വിറ്ററിലൂടെയാണു താരത്തിന്റെ മരണവിവരം പുറത്തുവിട്ടത്.

നാടകരംഗത്ത് സജീവമായിരുന്ന ഭൂപേഷ് എന്‍എസ്ഡി 2001 ബാച്ച് വിദ്യാര്‍ഥിയായിരുന്നു. അഭിനേതാക്കളായ മനോജ് ബാജ്‌പേയി, ഗജരാജ് റാവു, മുകേഷ് ഛബ്ര, രാജേഷ് തൈലാങ് തുടങ്ങി നിരവധി പേര്‍ ഭൂപേഷിന് ആദരാഞ്ജലി നേര്‍ന്നു.

Top