ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

ഗുജറാത്ത്: ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍.

ഇന്നലെയായിരുന്നു വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് വിജയ് രൂപാണി രാജിവച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 

Top