ഉത്തര്‍പ്രദേശില്‍ ഭുപേന്ദ്രസിങ് ചൗധരി ബിജെപി അധ്യക്ഷന്‍, ത്രിപുരയില്‍ രജീബ് ഭട്ടാചാര്യ

ഡൽഹി: ഉത്തർപ്രദേശിലും ത്രിപുരയിലും ബിജെപിക്ക് പുതിയ അധ്യക്ഷൻമാർ. ഭുപേന്ദ്രസിങ് ചൗധരിയെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റായും ത്രിപുരയിൽ രജീബ് ഭട്ടാചാര്യയെയും നിയമിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സൗദാൻ സിങ്ങിന് ഹിമാചൽ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകി.

ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാവും യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമാണ് ഭൂപേന്ദ്രസിങ്. ഒബിസി നേതാവായ സ്വതന്ത്ര ദേവ് സിങ്ങിന് പകരമാണ് ഭൂപേന്ദ്രസിങ് ചൗധരിയെ നിയമിച്ചത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭുപേന്ദ്രസിങ് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകൾ ഏകീകരിക്കുക ലക്ഷ്യമിട്ടാണ് ഭുപേന്ദ്രസിങ് ചൗധരിയെ പ്രസിഡന്റാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

Top