പഞ്ചാബില്‍ കുടുങ്ങിയ ഭൂട്ടാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

ജലന്ധര്‍: രാജ്യത്ത് പ്രഖ്യാപിച്ച് 21 ദിവസത്തെ ലോക് ഡൗണ്‍ കാരണം പഞ്ചാബില്‍ കുടുങ്ങിയ ഭൂട്ടാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ഇവര്‍ക്ക് മടങ്ങി പോകാന്‍ അനുമതി ലഭിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

പഞ്ചാബിലെ ജലന്ധറിലെ ഹോസ്റ്റലില്‍ കുടുങ്ങി കിടക്കുന്ന 134 ഭൂട്ടാനീസ് വിദ്യാര്‍ത്ഥികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് .ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങുക.

Top