‘ഭൂതകാലം’ എന്ന ഗംഭീര സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.
നിർമാതാവ് രാമചന്ദ്ര, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഭ്രമയുഗത്തിൽ ഏറെ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.