മധ്യപ്രദേശില്‍ രണ്ടു ചരക്കു തീവണ്ടികള്‍ കൂട്ടിയിടിച്ചു; 3 പേര്‍ മരിച്ചു

ഭോപാല്‍: രണ്ടു ചരക്കു തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. മധ്യപ്രദേശിലെ സിഗ്രോളിയിലാണ് സംഭവം. ഒരേ ട്രാക്കിലൂടെ രണ്ടു ദിശയിലേക്ക് സഞ്ചരിച്ച തീവണ്ടികളാണ് അപകടത്തില്‍പ്പെട്ടത്. എഞ്ചിനിൽ നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിക്ക് നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ (എന്‍.ടി.പി.സി) നിന്നും കല്‍ക്കരിയുമായി പോയ തീവണ്ടിയും ഉത്തര്‍പ്രദേശിലെ എന്‍.ടി.പി.സി പ്ലാന്റില്‍ ചരക്കിറക്കിയ ശേഷം മടങ്ങിയ തീവണ്ടിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ പൊലീസുകാരുടെയും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയുടെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top