ബലാത്സംഗക്കേസ്; മധ്യപ്രദേശില്‍ ബിജെപി നേതാവ് അറസ്റ്റില്‍; പരാതി വ്യാജമെന്ന് പാര്‍ട്ടി

ഭോപ്പാല്‍: ബലാത്സംഗക്കേസില്‍ മധ്യപ്രദേശില്‍ ബിജെപി നേതാവ് ദേവേന്ദ്ര തമ്രാക്കര്‍ അറസ്റ്റില്‍. സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ മാധ്യമവക്താവാണ് അറസ്റ്റിലായത്. 2019 നവംബര്‍ 30ന് തമ്രാക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കുന്നത്. തമ്രാക്കറിന്റെ കൃഷിയിടത്തിലാണ് സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.

വാരണാസിയിലേക്ക് പോവുകയാണെന്നും കൂടെ വന്നാല്‍ സുഹൃത്തിന്റെ ഖനിയില്‍ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞാണ് യുവതിയേയും ഭര്‍ത്താവിനേയും കൂട്ടി തമ്രാക്ക സിങ്ക്രോലിയിലേക്ക് പോയത്. ശേഷം ഭര്‍ത്താവിന് മദ്യം വാങ്ങി നല്‍കിയശേഷം തന്നെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.

പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരിക്കിയെന്നും ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. ഇതുസംബന്ധിച്ച് അശോക് നഗര്‍ പൊലീസ് സൂപ്രണ്ടിന് ബിജെപി നിവേദനം സമര്‍പ്പിച്ചു.

Top