ഭോപ്പാലില്‍ അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു; ഒളിവിലായ പ്രതിക്കായി അന്വേഷണം

ഭോപ്പാല്‍: വീട്ടില്‍ തനിച്ചായിരുന്ന അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ഭോപ്പാലിലാണ് സംഭവം. ബാങ്ക് ഓഫിസറായ 53 കാരിയെയാണ് ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ബലാത്സംഗത്തിന് ഇരയാക്കിയത്.

വീടിന്റെ ബാല്‍ക്കണിയിലൂടെ വീട്ടിനകത്തേക്ക് കടന്ന പ്രതി സ്ത്രീയുടെ ഫോണ്‍ കൈവശപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചില്‍ കേട്ട് സമീപത്തെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തെത്തിയപ്പേഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

ഇവരുടെ ഭര്‍ത്താവ് ലോക്ഡൗണില്‍ കുടുങ്ങി രാജസ്ഥാനിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ ഭര്‍ത്താവിനെ പൊലീസിന്റെ പ്രേത്യക അനുമതിയോടെ വീട്ടിലെത്തിച്ചു. പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Top