ഭോപ്പാലില്‍ പ്രജ്ഞാ സിംഗ് താക്കൂര്‍ വന്‍ വിജയത്തിലേക്ക്

ഭോപ്പാല്‍: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂര്‍ വന്‍ വിജയത്തിലേക്ക്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ രണ്ടു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മറികടന്നാണ് പ്രജ്ഞ മുന്നേറുന്നത്. വോട്ടെണ്ണല്‍ അവസാന ഭാഗത്തേക്ക് അടുക്കുമ്പോള്‍ പ്രജ്ഞയ്ക്കു 5,21,122 വോട്ടുകള്‍ ലഭിച്ചു. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന് 3,28,536 വോട്ടുകളാണ് ലഭിച്ചത്.

തന്റെ വിജയം അധര്‍മത്തിനെതിരായുള്ള ധര്‍മത്തിന്റെ വിജയമാണെന്നും ഭോപ്പാലിലെ ജനങ്ങള്‍ക്ക് നന്ദിപറയുന്നതായും പ്രജ്ഞാ സിംഗ് അറിയിച്ചു. മുപ്പതുവര്‍ഷമായി ബിജെപി മാത്രമാണ് ഭോപ്പാലില്‍ ജയിച്ചുവരുന്നത്.

Top