Bhopal incident; social media-comments-about-Oommen Chandy-Pinarayi

തിരുവനന്തപുരം: പിണറായി ഇരട്ട ചങ്കനാണെങ്കില്‍ ഉമ്മന്‍ ചാണ്ടി എത്ര ചങ്കനായിരിക്കും? സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്ന ചോദ്യമാണിത്.

ഭോപ്പാലില്‍ പൊലീസ് വിലക്കിയപ്പോള്‍ ആര്‍എസ്എസ്-ബിജെപി പ്രതിഷേധം ഭയന്ന് പൊതുപരിപാടി റദ്ദാക്കി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ഇതിനകം ലഭിച്ച് കൊണ്ടിരിക്കുന്നത്.

കണ്ണൂരില്‍ വന്നാല്‍ തടയുമെന്ന് ചെങ്കോട്ടയിലെ ചെങ്കുപ്പായക്കാര്‍ വെല്ലുവിളിച്ചിട്ടും… പോവരുതെന്ന് ഇന്റലിജന്‍സ് പറഞ്ഞിട്ടും… അവിടെ പോവാനും ആക്രമണം ഏറ്റുവാങ്ങാനും ധൈര്യം കാണിച്ച മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് എത്ര ചങ്കുണ്ടാവുമെന്നാണ് സോഷ്യല്‍മീഡിയയിലൂടെ ഒരു വിഭാഗത്തിന്റെ ചോദ്യം.

വിലക്കും വെല്ലുവിളിയും ഭീഷണിയും വകവെക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ ചെന്ന് പ്രസംഗിക്കാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച ധൈര്യമൊന്നും ഇവിടെ ഒരു ഇരട്ട ചങ്കനും കാണിച്ചിട്ടില്ലെന്ന കമന്റുകളും വ്യാപകമാണ്.

കല്ലേറ് കിട്ടിയെന്നുള്ളത് സത്യമാണെങ്കിലും അത് നേര്‍ക്ക് നേര്‍നിന്നല്ല, സ്വന്തം തട്ടകത്തില്‍ സഖാക്കള്‍ പതിയിരുന്ന് ഭീരുവിനെ പോലെ കാണിച്ച ‘ധീര’ കൃത്യമാണെന്നുമാണ് പരിഹാസം.ഇങ്ങനെ ചെയ്യാന്‍ ഏത് എല്‍കെജി സ്റ്റുഡന്റിനും പറ്റുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ചൂണ്ടിക്കാണിക്കുന്നു.

കല്ലേറില്‍ രക്തം ചിന്തിയിട്ടും തന്നെ ആക്രമിച്ചതിന്റെ പേരില്‍ ഒരു സഖാവിന്റെയും ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം പൊടിക്കരുതെന്ന് കണ്ണൂരിലെ ഇരട്ടച്ചങ്കന്‍ സഖാവിന്റെ അനുയായികളോട് ആഹ്വാനം ചെയ്ത കുഞ്ഞൂഞ്ഞാണ് (ഉമ്മന്‍ചാണ്ടി) യഥാര്‍ത്ഥത്തില്‍ ഹീറോയെന്നാണ് വിമര്‍ശക പക്ഷം.

ഇങ്ങനെയാണ് യഥാര്‍ത്ഥ ജനപ്രതിനിധി പെരുമാറേണ്ടതെന്നും അതല്ലാതെ എന്തിനും ഏതിനും അണികളോട് അക്രമത്തിന്റെ പാത സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് എത്ര ചങ്കുണ്ടായാലും ഒടുവില്‍ ഭോപ്പാലിലെ പോലെ പേടിച്ച് ഓടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്…

(ഫോട്ടോ കടപ്പാട്; ഷമീം, സുനില്‍ പണിക്കര്‍)

Top