പീഡന കേസുകളില്‍ 36 ദിവസത്തിനുള്ളില്‍ വിധി; ചരിത്രത്തില്‍ ഇടം നേടി കോടതികള്‍

court

ഭോപ്പാല്‍: ഭോപ്പാലിലെ കോടതി വിധി പ്രസ്താവം ചരിത്രത്തിലേക്ക്. ഗ്വാളിയോര്‍, കാന്തി എന്നീ കോടതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളുടെ വിധി 36 ദിവസത്തിനുള്ളില്‍ പ്രസ്താവിച്ചാണ് ചരിത്രത്തില്‍ ഇടം നേടിയത്.

കാന്തി കോടതിയിലെ കേസില്‍, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെയ്ത ആട്ടോറിക്ഷാ ഡ്രൈവറായ പ്രതി രാജ്കുമാര്‍ കോളിന് വധശിക്ഷ വിധിച്ചാണ് കോടതി കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്കുള്ള ശിക്ഷയാണ് ഗ്വാളിയോര്‍ ജില്ലയിലെ അതിവേഗ കോടതി വിധിച്ചത്. സംഭവം നടന്ന് 36 ദിവസത്തിനുള്ളില്‍ തന്നെ കോടതി വിധി പ്രസ്താവിച്ചു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വിശേഷിപ്പിച്ച് കൊണ്ടായിരുന്നു വിധി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

12 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജിതേന്ദ്ര കുഷ്വാ എന്ന പ്രതിക്ക് കോടതി വധശിക്ഷയും പുറപ്പെടുവിച്ചു.

Top